കേരളത്തിൽ നില നിന്നിരുന്ന പുരാതന സംസ്കാരത്തിന്റെ സാദൃശ്യങ്ങൾ കേരളത്തിലെ വീടുകളുടെ നിർമാണത്തിൽകാണാൻ കഴിയും. കേരളത്തിലെ ദ്രാവിഡ സംസ്കാരം, വീടുകളുടെ നിർമ്മാണത്തിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
ഇന്ത്യയിലെ തെക്കു പടിഞ്ഞാറൻ ഭാഗത്തു നില നിന്നിരുന്ന ഹിന്ദു ക്ഷേത്ര വാസ്തുവിദ്യയാണ് കേരളത്തിൻറെ വാസ്തുവിദ്യാശൈലി. വാസ്തുശാസ്ത്രത്തിലെ പുരാതന ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ മൂന്ന് ശൈലികളിൽ ഒന്നായ ദ്രാവിഡ സംസ്കാരത്തിൽ നിന്നുള്ള, വൈദിക വാസ്തു ശാസ്ത്രം അനുസരിച്ചാണ് വാസ്തു ശൈലി നിർമ്മിച്ചിട്ടുള്ളത്.
തന്ത്രസമുച്ചയ, തച്ചു-ശാസ്ത്രം,മനുഷ്യാലയ -ചന്ദ്രിക , ശില്പരത്നം എന്നീ പ്രമുഖ വാസ്തു വിദ്യാ ശാസ്ത്രങ്ങൾ കേരളത്തിലെ വാസ്തു വിദ്യയിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. ഗാർഹിക വാസ്തുവിദ്യാ ശാസ്ത്രമായിട്ടുള്ള മനുഷ്യാലയ -ചന്ദ്രിക കേരളത്തിൽ വേരോട്ടമുള്ള വാസ്തുവിദ്യയാണ് .
മഴ കൂടുതൽ ലഭിക്കുന്ന പ്രദേശമാണ് കേരളം. അതുപോലെ വെയിലും ലഭിക്കുന്നു. ആയതിനാൽ ഈർപ്പവും വെയിലും കെട്ടിട നിർമ്മാണത്തെ ബാധിക്കാറുണ്ട്. മൺസൂൺ കൂടുതൽ എഫക്ട് ചെയ്യുന്ന സ്ഥലമാണ് കേരളം ആയതിനാൽ കേരളത്തിന്റെ വീടുകളുടെ നിർമ്മാണ ശൈലി, മൺസൂൺ സാഹചര്യത്തെ പ്രതിരോധിക്കാൻ വേണ്ടിയുള്ളതാണ്. അതുപോലെ ചൂട് കൂടുതൽ ഉള്ള സ്ഥലമായതിനാൽ, ചൂടിനെ പ്രതിരോധിക്കാനുള്ള വിദ്യയും വീടുകളുടെ നിർമ്മാണത്തിൽ കണ്ടുവരാറുണ്ട്.
പഴയ കാലങ്ങളിൽ കൂടുതലായും കളിമണ്ണുകൊണ്ടുള്ള വീടുകളാണ് നിർമ്മിച്ചിരുന്നത്. ബ്രിട്ടീഷുകാർ കണ്ടെത്തിയ ചുണ്ണാമ്പു മിശ്രിതങ്ങൾകൊണ്ടുള്ള നിർമ്മാണ രീതിയും കേരത്തിൽ ഉപയോഗിച്ച് പോന്നിരുന്നു.
കളിമണ്ണുകൊണ്ടുള്ള കട്ടകൾ കെട്ടിട നിർമ്മാണങ്ങളിൽ കാണാൻ കഴിയും. ഭൂമിയിൽ നിന്ന് ലഭിക്കുന്ന കട്ടകൾ വീട് നിർമ്മാണത്തിൽ ഉപയോഗിക്കുന്നുണ്ട്. ചൂടിൽ നിന്ന് രക്ഷപെടാനുള്ളവിധ്യങ്ങൾ കേരളത്തിലെ വാസ്തു ശാസ്ത്രത്തിൽ കാണാൻ കഴിയും.
തടികൾകൊണ്ട് അലങ്കാര പണികൾ ചെയ്ത് വീടുകൾ മനോഹരമാക്കുന്ന രീതിയും കേരളത്തിൽ അവലംബിച്ചുപോകുന്നു. നാലുകെട്ടുകൾ പഴയകാല വീട് നിർമ്മാണ രീതിയാണ്. നാല് മേഖലയും കെട്ടി നടുവിൽ മഴവെള്ളം വീഴുന്നതിനുള്ള പ്രത്യേക സ്ഥലം നിർമ്മിച്ചുകൊണ്ടുള്ള വസ്തു വിദ്യയാണ് നാലുകെട്ട്.
വീടിന്റെ നടുവിൽ എയർ വെന്റിലേഷൻ കൂടുതൽ കൊടുത്തു് ,വായുവിനെ വീടിന്റെ മറ്റു മൂലയിലേക്ക് distribute ചെയ്യുന്ന രീതിയാണ് നാലുകെട്ടിൽ പ്രധാനമായും ഉപയോഗിച്ചുപോരുന്നത്. ആയതിനാൽ അടുക്കളയുടെ സ്ഥാനം ഈ നിർമ്മാണ രീതിയിൽ ഒരു പ്രധാന ഘടകം ആണ്. വായറ്റുവിന്റെ ലഭ്യത പ്രത്യേക അളവിൽ ക്രോഡീകരിക്കുന്നതിയടത്താണ് അടുക്കളയുടെ സ്ഥാനം വരുന്നത്.
നാലുകെട്ട് വീട് നിർമ്മാണം ഇന്ന് കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്നില്ല. വെസ്റ്റേൺ സംസ്ക്കാരം കേരളത്തിന്റെ വീട് നിർമ്മാണത്തിൽ കാണാൻ കഴിയും. ഗ്ലാസ്സുകൾ ഉപയോഗിക്കുന്ന വെസ്റ്റേൺ വീട് നിർമ്മാണ സംസ്ക്കാരം ഇപ്പോൾ പ്രചാരത്തിൽ ആയി വരുന്നു. എന്നാൽ ഇത്തരം വീടുകൾ കേരളത്തിന്റെ കാലാവസ്ഥക്ക് അനിയോജ്യമാണെന്നു പറയുവാൻ വയ്യ. വീടുകളിൽ കുലീനത്വം കുത്തി നിറക്കാൻ നടത്തുന്ന നടപടികളായിമാത്രമെ ഇതിനെ കാണാൻ കഴിയൂ.
സിമെന്റ് കട്ടകളുടെ ഉപയോഗം നിർമ്മാണ ചിലവുകൾ കുറച്ചുവെങ്കിലും വീടിനുള്ളിലെ ചൂടുകൂടന്നതിനു ഇത് കാരണം ആയി. വേനൽക്കാലത്തെ അതിജീവിക്കാനുള്ള പഴയകാല വീടുകളുടെ കഴിവ്, ആധുനിക വീടുകൾക്കും അവയുടെ നിർമ്മിതികൾക്കും കുറവാണ് എന്ന് നമുക്ക് കാണാൻ കഴിയും.
കളിമൺ ഖനനത്തിന് സർക്കാരുകൾ കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ കളിമൺ കട്ടകളുടെ ലഭ്യത കാര്യമായി കുറച്ചു. വില നിലവാരവും സർക്കാർ നിയന്ത്രണങ്ങളും ആളുകളെ പ്രകൃതിയോട് യോചിക്കാത്ത കോൺക്രീറ്റ് വീടുകളിലേക്ക് ഒതുക്കി.
പ്രകൃതിയോടു അടുത്ത് നിൽക്കുന്ന പഴയകാല വാസ്തു ശാസ്ത്ര വിദ്യ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ